
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിനു വഴിതെറ്റിയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ക്രിസ്മസ് ദിനത്തില്‍ നോയിഡയില്‍ ഡല്‍ഹി മെട്രോയില്‍ പുതിയ സെക്ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങവെയാണ് വാഹന വ്യൂഹത്തിന് വഴിതെറ്റിയത്. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നായിരുന്നു വിലയിരുത്തല്‍.
സംഭവത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ നയിച്ച നോയിഡ പൊലീസിലെ ദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്. വാഹനവ്യൂഹത്തിലെ ആദ്യ വാഹനം ഓടിച്ചിരുന്നത് ഇവരായിരുന്നു. സുരക്ഷ ഒരുക്കിയ വഴി എത്തുന്നതിന്റെ 200 മീറ്റര്‍ മുന്നിലുള്ള റോഡിലേക്ക് വാഹനവ്യൂഹം വഴിതെറ്റി കയറുകയായിരുന്നു. സുരക്ഷാ സംവിധാനം ഒരുക്കാത്ത പാതയിലൂടെ സഞ്ചരിച്ച പ്രധാനമനന്ത്രിയുടെ വാഹന വ്യൂഹം മിനുറ്റുകളോളം ഗതാഗതക്കുരുക്കില്‍ പെട്ടു.
മോട്ടോര്‍ ബൈക്കും ബസുമടക്കമുള്ള വാഹനങ്ങള്‍ വാഹന വ്യൂഹത്തിനടത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രിക്ക് പുറമെ നിരവിധി മുതിര്‍ന്ന വിഐപികളും വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതൃപ്തി രേഖപ്പെടുത്തുകയും ഡിജിപിയോടു കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam