
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സർക്കാറിൻറെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 78.55 കോടി രൂപയുടെ പദ്ധതി 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാതകൾ ഗ്രാനൈറ്റ് പാകി മിനുക്കുന്നു, എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറുകൾ കുടുതൽ സ്ഥാപിക്കുന്നു, വിശ്രമകേന്ദ്രം, ശുചിമുറികൾ, മൂന്ന് ഇൻഫർമേഷൻ കേന്ദ്രങ്ങളടക്കം അടിമുടി മുഖം മിനുക്കലാണ് നടക്കുന്നത്. ക്ഷേത്രത്തിന് ഒന്നര മീറ്റർ ചുറ്റളവിലെ വൈദ്യുതി, ടെലിഫോൺ, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി. ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം നവീകരിച്ചു, ക്ഷേത്ര ഭിത്തികളുടെ ഉയരവും കൂട്ടി.
ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുങ്ങുന്നുണ്ട്. പത്മതീർത്ഥ കുളത്തിനറെ നവീകരണമാണ് പദ്ധതിയിലെ മറ്റൊരു ആകർഷണം. നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൈതൃകരീതിയിലാണെന്നതും സവിശേഷതയാണ്. ഭക്തരെയും വിനോദസഞ്ചാരികളെയും പരമാവധി ക്ഷേത്രത്തിലേക്ക് എത്തിക്കലാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam