ശുചിത്വഭാരതം എന്നത് മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി

By Web DeskFirst Published Oct 2, 2017, 1:16 PM IST
Highlights

ദില്ലി: ശുചിത്വഭാരതം എന്നത് രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആയിരം ഗാന്ധിജി വന്നാലോ, ലക്ഷം നരേന്ദ്ര മോദി വന്നാലോ, എല്ലാ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഒന്നിച്ചുവന്നാലോ ശുചിത്വഭാരതം യാഥാര്‍ത്ഥ്യമാകില്ല. അതിന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ ഒന്നിച്ച് തീരുമാനിക്കണമെന്ന് മോദി പറഞ്ഞു. 

സ്വഛ ഭാരത് അഭിയാന്റെ മൂന്നാംവാര്‍ഷിക ദിനത്തില്‍ ദില്ലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വഛ ഭാരത് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.


 

click me!