ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് ബിജെപി എം.പി പൂനം മഹാജന്‍

Published : Oct 02, 2017, 12:53 PM ISTUpdated : Oct 05, 2018, 12:28 AM IST
ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് ബിജെപി എം.പി പൂനം മഹാജന്‍

Synopsis

അഹമ്മദാബാദ്: ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ബിജെപി എം.പി പൂനം മഹാജന്‍. അഹമ്മദാബാദിലെ ഐ.ഐ.എമ്മില്‍ നടന്ന 'റെഡ് ബ്രിക്ക്' സമ്മേളനത്തിലാണ് പൂനം ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഇന്ത്യയില്‍ എല്ലാ സ്ത്രീകളും  മോശമായ രീതിയിലുള്ള തൊടലുകള്‍ക്കും നോട്ടങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ പ്രതികകരിക്കുകയാണ് വേണ്ടത്. എന്തുകൊണ്ട് അയാള്‍ ഇങ്ങനെ ചെയ്തു എന്നു ചിന്തിക്കുന്നതിനു പകരം അയാള്‍ക്കു അടിയാണ് കൊടുക്കേണ്ടത് എന്നാണ് പൂനം പറയുന്നത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് കാറില്‍ യാത്ര ചെയ്യാനുള്ള സാഹചര്യമില്ലായിരുന്നു. കോളേജിലേക്കുള്ള യാത്രകളൊക്കെ ട്രെയിനിലായിരുന്നു. ട്രെയിനിലുള്ള യാത്രയില്‍ പലപ്പോഴും മോശം നോട്ടങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഭാരതം  അമേരിക്കയ്ക്കു മുകളിലാണ് എന്നാണ് പൂനത്തിന്‍റെ അഭിപ്രായം. 

അമേരിക്കയില്‍ ഇതുവരെ ഒരു സ്ത്രീ പ്രസിഡന്‍റായിട്ടില്ല. എന്നാല്‍ വനിതാ പ്രധാന മന്ത്രിയും രാഷ്ട്രപതിയും, പ്രതിരോധ മന്ത്രിയും, മുഖ്യമന്ത്രിയും ഇന്ത്യയിലുണ്ടായിട്ടുണ്ട്. പ്രതിബന്ധങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറിയവരാണ് ഇവര്‍. ഈയൊരു പാരമ്പര്യം തുടരണോ എന്നു തീരുമാനിക്കേണ്ടതും ഇവിടെയുള്ള സ്ത്രീകളാണെന്ന് പൂനം പറയുന്നു. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്‍റെ മകളും ഭാരതിയ ജനതാ യുവ മോര്‍ച്ചയുടെ പ്രസിഡന്‍റുമാണ് പൂനം. 'ബ്രേക്കിങ്ങ് ദ ഗ്ലാസ് സീലിങ്ങ്' എന്ന വിഷയത്തിലാണ് പൂനം സംസാരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്