
ദില്ലി:ഗുജറാത്തിലെ വിജയം വിനയത്തോടെ രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ആഘോഷത്തിന്‍റെ സമയം തന്നെയാണ്. തോല്‍വിയില്‍ ജയം ആഘോഷിച്ച് കോണ്‍ഗ്രസ് സ്വയം അപഹാസ്യരാവുകയാണെന്നും ബിജെപി പാര്‍ലമെന്‍ററി യോഗത്തില്‍ മേദി പറഞ്ഞു.
അമിത് ഷായെയും പ്രധാനമന്ത്രിക്കും മികച്ച സ്വീകരണമാണ് യോഗത്തില്‍ ലഭിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങളുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ജനപ്രതിനിധികളോട് മോദി ആഹ്വാനം ചെയ്തു.
ബൂത്ത് തലത്തിലാണ് നമുക്ക് വേരുകളുള്ളത് എംപിമാര‍് അവരിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനം നടത്തണം. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങണമെന്നതിനുള്ള സൂചനയും പ്രധാനമന്ത്രി നല്‍കി. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam