ആലിംഗനം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഫേസ്ബുക്ക് കൂട്ടായ്മ

By Web DeskFirst Published Dec 20, 2017, 12:29 PM IST
Highlights

തിരുവനന്തപുരം: ആലിംഗനം ചെയ്തതിന്‍റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ പുസ്തകത്തില്‍ കൂട്ടായ്മ. ലെറ്റ്സ് ഹഗ് ഫോര്‍ ബെറ്റര്‍ ജനറേഷന്‍സ്, ബെറ്റര്‍ ടീച്ചേര്‍സ് എന്ന പേരിലാണ് കൂട്ടായ്മ.  തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനില്‍ ജനുവരി മൂന്നിന് ഒന്‍പത് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കൂട്ടായ്മ ഒരുങ്ങും.

തിരുവനന്തപുരത്തെ സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വരാന്‍ മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും രാഷ്ട്രീയ പാര്‍ട്ടികളോടും കൂട്ടായ്മ ആവശ്യപ്പെടുന്നു. 

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനായി നമുക്ക് ഒന്നിക്കാം. കുര്യച്ചന്‍ തോട്ടത്തില്‍ ദേവസ്യ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ആശയം കടമെടുത്തതെന്നും കൂട്ടായ്മ വ്യക്തമാക്കുന്നു.

ആലിംഗനം ചെയതതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയിട്ട് ദിവസങ്ങള്‍ ആയതേയുള്ളു. എന്നാല്‍  കലോത്സവത്തില്‍ പങ്കെടുത്ത സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു. 

click me!