സുരക്ഷ മറികടന്ന് ആംബുലന്‍സിന് വഴിയൊരുക്കി പ്രധാനമന്ത്രി

Published : May 24, 2017, 08:18 PM ISTUpdated : Oct 04, 2018, 11:37 PM IST
സുരക്ഷ മറികടന്ന് ആംബുലന്‍സിന് വഴിയൊരുക്കി പ്രധാനമന്ത്രി

Synopsis

അഹമ്മദാബാദ്: രോഗിയെയും കൊണ്ട് അതിവേഗം വന്ന  ആംബുലന്‍സിന്  സുരക്ഷ മറികടന്ന് വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാവാഹനവ്യൂഹങ്ങള്‍ റോഡിന് വശത്തേക്ക് ഒതുക്കിയാണ് ആംബുലന്‍സിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വഴിതുറന്നത്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു സംഭവം. ആഫ്രിക്കന്‍ ഡെവലപ്പ് മെന്റ് ബാങ്കിന്റെ 52 ആമത് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും. അടുത്ത പരിപാടിക്ക് പോകുന്നതിനിടെയാണ് ഗാന്ധിനഗര്‍- അഹമ്മദാബാദ് റോഡില്‍ ആംബുലന്‍സ് ശ്രദ്ധയില്‍പ്പെട്ടത്.

സുരക്ഷാ മാനദണ്ഡങ്ങളെ മറികടന്ന് വാഹനം റോഡിന് വശത്ത് നിറുത്തിയിടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ച്ച്. എല്ലാ അകമ്പടി വാഹനങ്ങളും നിര്‍ത്തിയശേഷം ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു. ആംബുലന്‍സ് കൃത്യമായി കടന്നുപോയെന്ന് ഉറപ്പാക്കിയശേഷമാണ് പ്രധാനമന്ത്രി യാത്ര തുടര്‍ന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ മാധ്യമ അവാർഡുകൾ സമ്മാനിച്ചു, ഏഷ്യാനെറ്റ് ന്യൂസിന് 2 പുരസ്കാരം; അഞ്ജു രാജും കെഎം ബിജുവും ഏറ്റുവാങ്ങി
'നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്, പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്കില്ല': അതിജീവിതയെ അധിക്ഷേപിച്ച ശ്രീനാദേവിക്കെതിരെ സ്നേഹ