സുബ്രഹ്മണ്യ സ്വാമിയെ തള്ളി: രഘുറാം രാജന് മോദിയുടെ പിന്തുണ

Published : Jun 27, 2016, 01:04 PM ISTUpdated : Oct 05, 2018, 04:01 AM IST
സുബ്രഹ്മണ്യ സ്വാമിയെ തള്ളി: രഘുറാം രാജന് മോദിയുടെ പിന്തുണ

Synopsis

ദില്ലി: രാജ്യസഭാംഗം സുബ്രമണ്യൻ സ്വാമിയെ കൈയ്യൊഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആർബിഐ ഗവർണ്ണർ രഘുറാം രാജന് രാജ്യസ്നേഹി അല്ലെന്ന  സുബ്രമണ്യൻ സ്വാമിയുടെ പ്രസ്താവന അനുചിതമാണെന്നും രാജന്‍റെ സേവനം പ്രശംസനീയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പാർലമെന്‍റ് നിരന്തരം തടസ്സപ്പെടുത്തുന്നതിനും, ചരക്ക് സേവന നികുതി നടപ്പാകാത്തതിനും കാരണക്കാർ ഒരൊറ്റ ദേശീയപാർട്ടി മാത്രമാണെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി

ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവിന് നൽകിയ മൂന്ന് മണിക്കൂ‍ർ അഭിമുഖത്തിൽ രഘുറാം രാജനെതിരെ സുബ്രമണ്യൻ സ്വാമി നടത്തിയ നീക്കങ്ങൾ,പാർലമെന്‍റ് തടസ്സപ്പെടൽ, പാക്കിസ്ഥാനുമായുള്ള ബന്ധം, അഗസ്റ്റ വെസ്റ്റ്ലാൻ‍ഡ് അഴിമതി അടക്കം സമകാലിക വിഷയങ്ങളിൽ പ്രതികരിച്ചത്. രഘുറാം രാജൻ സ്വാമി തർക്കത്തിൽ രഘുറാം രാജനെ പിന്തുണച്ചു കൊണ്ടാണ് നീണ്ട നാളായി തുടർന്ന മൗനം പ്രധാനമന്ത്രി വെടിഞ്ഞത്

രഘുറാം രാജന്‍റെ സേവനം ലഭ്യമല്ലെന്ന് രഘുറാം രാജൻ രാജ്യസ്നേഹി അല്ല എന്ന പറയുന്നത് ശരിയല്ല. രഘുറാം രാജൻ രാജ്യ സ്നേഹി ആണ്.അങ്ങനെ അല്ല എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവർ അദ്ദേഹത്തോട് അനീതിയാണ് കാട്ടുന്നത്. ഞാനും രാജനും തമ്മിലുള്ള ബന്ധം മികച്ചതാണ് - മോദി ടൈംസ് നൗ ചാനലില്‍

സ്വന്തം പ്രതിച്ഛായക്ക് വേണ്ടി നെട്ടോട്ടം ഓടുന്നവരുടെ പ്രതികരണങ്ങൾ രാജ്യത്തിന്‍റെ യശസ്സിന് മങ്ങലേൽപിക്കുന്നു എന്നായിരുന്നു സുബ്രമണ്യം സ്വാമിക്കെതിരെയുള്ള പരോക്ഷ പ്രതികരണം. ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും സ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ടതായാണ് സൂചന.

അഗസ്റ്റ വെസ്റ്റലാൻഡ് അഴിമതിയിൽ ഉൾപ്പെട്ടവർ അഴിമതിയുടെ കാര്യത്തിൽ പരിചയസമ്പന്നരാണെന്നും ഉന്നത ബന്ധങ്ങളില്ലാതെ ഇത്തരം അഴിമതികൾ നടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.പാർലമെന്‍റ് നിരന്തരം തടസ്സപ്പെടുന്നതിന് ഒരു പാർട്ടിയാണ് പ്രധാന ഉത്തരവാദിയെന്നും.ഈ പാർട്ടി അനുഭവ സമ്പത്തുള്ള ദേശീയ പാർട്ടിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.അതിർത്തിയുടെ സുരക്ഷ സംബന്ധിച്ച് സേനാ വിഭാഗങ്ങൾക്ക് തന്‍റെ സർക്കാർ പൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നതെന്നും ടൈംസ്നൗ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്