ജെയ്റ്റ്‌ലിക്ക് അഭിനന്ദനം, പരിഷ്‌കരണങ്ങളിലൂടെ ജി.എസ്.ടി ലളിതമായി: മോദി

By Web DeskFirst Published Oct 6, 2017, 11:50 PM IST
Highlights

ദില്ലി:  പുതിയ പരിഷ്‌കാരങ്ങള്‍ ചരക്ക്‌സേവന നികുതി കൂടുതല്‍ ലളിതമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിയ അരുണ്‍ ജെയ്റ്റ്‌ലിയെയും ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജി.എസ്.ടിയിലെ പുതിയ ഇളവുകളും മാറ്റങ്ങളും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ട്വിറ്ററിലാണ് മോദിയുടെ പ്രതികരണം.

പുതിയ പ്രഖ്യാപനങ്ങള്‍ ജിഎസ്ടിയെ കൂടുതല്‍ ലളിതമാക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ഇത് കൂടുതല്‍ സഹായിക്കും. ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ട ധനമന്ത്രിയുടെ നടപടികളെ അഭിനന്ദിക്കുന്നു. 

പൗരന്‍മാരുടെ താല്‍പര്യങ്ങളും സമ്പത് വ്യവസ്ഥയുടെ വികാസവും ലക്ഷ്യമിട്ടാണ് ജിഎസ്ടി നടപ്പാക്കിയത്. പരിഷ്‌കാരങ്ങളിലൂടെ സര്‍ക്കാറിന് കൂടുതല്‍ നികുതി വരുമാനമുണ്ടാകുമെന്നും നിലവില്‍ 5-6 ശതമാനം ആളുകള്‍ നികുതി അടയ്ക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും മോദി പറഞ്ഞു.
 

click me!