
രാജ്യസഭയിലെ പോലെ സമാന സാഹചര്യം തന്നെയായിരുന്നു ലോക്സഭയിലും ഉണ്ടായത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി ബി.ജെ.പി അംഗങ്ങൾ നേരിട്ടു. ഭരണപക്ഷ അംഗങ്ങൾ തന്നെ സഭ പ്രക്ഷുബ്ധമാക്കുന്നത് എന്തുകൊണ്ടെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ ചോദിച്ചു.
സഹകരണ ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തിൽ കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പട്ട് ആന്‍റോആന്‍റണി എം.പി നൽകിയ അടിയന്തിര പ്രമേയ നോട്ടീസും ബഹളത്തിനിടെ സ്പീക്കർ തള്ളി. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്ന് പാര്‍ലമെന്‍ററി പാര്‍ടി യോഗത്തിൽ വികാരഭരികതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മോദിയുടേത് മുതലകണ്ണീരാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. അതേസമയം പ്രതിപക്ഷത്തിന്‍റേത് തരംതാണ രാഷ്ട്രീയമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും കുറ്റപ്പെടുത്തി.
നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തെ പിന്തുണച്ച് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ടി യോഗം പ്രമേയം പാസാക്കി. സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം ശക്തമാക്കാൻ രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ടികളുടെ സംയുക്തയോഗവും തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam