തനിക്ക് ഓര്‍മ്മക്കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്ന് പി.പി തങ്കച്ചന്‍

By Web DeskFirst Published Jun 3, 2018, 2:27 PM IST
Highlights
  • താന്‍ പ്രാപ്തനെന്ന് പി.പി തങ്കച്ചന്‍
  • പി.പി.തങ്കച്ചന്‍റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട്  

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പി.പി തങ്കച്ചന്‍. തനിക്ക് ഓര്‍മ്മക്കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്നും തങ്കച്ചന്‍ പറഞ്ഞു. 

യുഡിഎഫ് കണ്‍വീനറായി ഇത്രയും നാള്‍ പറ്റുമെങ്കില്‍ ഇനിയും കഴിയും. താന്‍ അതിന് പ്രാപ്തനാണ്.  യുവാക്കളുടെ ആവശ്യം അനവസരത്തില്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറാന്‍ തയ്യാറെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. പി.പി.തങ്കച്ചന്‍റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട്.  അതേസമയം, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറാന്‍ തയ്യാറെന്ന് പി ജെ കുര്യന്‍ പ്രതികരിച്ചു. യുവനേതാക്കളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു എന്നും പി ജെ കുര്യന്‍ പറഞ്ഞു. 

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തികയാണ് യുവനേതാക്കൾ. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ എംഎല്‍എ പറഞ്ഞു. യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കണ്ടുമടുത്ത മുഖങ്ങൾ മാറ്റി യുവാക്കൾക്കും വനിതകൾക്കും രാജ്യസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണം. ഈ ആവശ്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കണ്ട് മടുത്ത മുഖങ്ങൾ മാത്രം വരുന്നതിനാലാണിത്. മറ്റ് പ്രസ്‌ഥാനങ്ങൾ യുവാക്കൾക്ക് അവസരം നൽകുമ്പോൾ കോൺഗ്രസ്‌ ഇത് അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിജെ കുര്യൻ മാറി നിൽക്കണമെന്ന് റോജി എം ജോൺ എംഎൽഎയും ആവശ്യപ്പെട്ടു. ചെങ്ങന്നൂർ നൽകുന്ന പാഠം. പൂർണമായി ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണം. മരണംവരെ പാർലമെന്‍റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ പാർട്ടിയുടെ ശാപം. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ലെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അതേസമയം തന്നെ പിജെ കുര്യന് വിശ്രമം കൊടുക്കണമെന്ന് അനില്‍ അക്കരെ എംഎല്‍എയും പറഞ്ഞു.

click me!