
ഇടുക്കി: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ദേവികുളം സബ്കലക്ടര്‍ക്ക് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഇവര്‍ സബ് കലക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്ന് എറണാകളും റേഞ്ച് ഐജി പി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുമ്പ് പൊലീസിന് മുന്‍കൂട്ടി വിവരം നല്‍കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐജി അറിയിച്ചു. കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ജില്ലാ കലക്ടര്‍ ബുധനാഴ്ച ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.
കൈയറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെയും സബ് കലക്ടറയേും തടഞ്ഞത് വന്‍വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കാതെ ഒഴിപ്പിക്കാനെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് വിശദീകരിക്കുന്നു. മാത്രമല്ല റവന്യൂ സംഘത്തെ തടഞ്ഞ പഞ്ചായത്ത് അംഗത്തെ നടപടിയെടുക്കാതെ വിട്ടയക്കണമെന്ന് സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാം ആവശ്യപ്പെടുകയും ചെയ്തു.
പൊലീസിനെതിരെ രേഖാ മൂലം ഒരു പരാതിയും ഇത് വരെയും ദേവികുളം സബ്കലക്ടര്‍ നല്‍കിയിട്ടില്ല. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഒരു എസ്ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ സബ് കലക്ടര്‍ക്ക് വിട്ടു കൊടുത്തതെന്ന് എറണാകളും റേഞ്ച് ഐജി പി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുമ്പ് പൊലീസിനെ വിശ്വാസത്തിലെടുക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐജി അറിയിച്ചു.
ഇതിനിടെ ദേവികുളം സംഭവത്തെക്കുറിച്ച് ജില്ലാ കല്കടര്‍ ജി ആര്‍ ഗോകുല്‍ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങി. സബ് കലക്ടറുടെയും പൊലീസിന്റെയും വിശദീകരണങ്ങള്‍ തേടിയ ശേഷം ബുധനാഴ്ച ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam