സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം, ദുബായ് പൊലീസ് പിടികൂടിയത് ലക്ഷാധിപതിയെ

Web Desk |  
Published : Jun 21, 2018, 04:39 PM ISTUpdated : Jun 29, 2018, 04:03 PM IST
സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം, ദുബായ് പൊലീസ് പിടികൂടിയത് ലക്ഷാധിപതിയെ

Synopsis

ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിയില്‍ എത്തിയത് നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തിയതിനാണ് പിടിയിലായത്

ദുബായ്: ഭിക്ഷാടനം നിരോധിച്ച റമസാന്‍ കാലത്ത് ഭിക്ഷയെടുത്ത ആളെ പിടികൂടിയ പൊലീസ് ഞെട്ടി. ദുബായ് പൊലീസ് അറുപതോളം പ്രായം വരുന്നയാളെ അല്‍ഖാസില്‍ വച്ചാണ് പിടികൂടിയത്. ഇയാളെ പരിശോധിച്ചപ്പോള്‍ കൃത്രിമക്കാലില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് 100000 ദിര്‍ഹമാണ്. ഏകദേശം 1855270 ഇന്ത്യന്‍ രൂപ വരും ഈ തുക. ഇത് കൂടാതെ വിവിധ മൂല്യമുള്ള  വിദേശ കറന്‍സിയും പൊലീസ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെത്തി. കൃത്രിമ കാലുകളിൽ  ഒളിപ്പിച്ച നിലയില്‍ 45,000 ദിർഹമാണ്  കണ്ടെത്തിയത്.
 
ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിയില്‍ എത്തിയത്. ഇയാള്‍ക്ക് വിസ അനുവദിച്ച കമ്പനിയില്‍ പൊലീസ് ഇയാളെ പറ്റിയുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്. റമസാൻ കാലത്ത് വിവിധ രാജ്യക്കാരായ 243 യാചകരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ 136 പേർ പുരുഷൻമാരും 107 പേർ സ്ത്രീകളുമാണ്.  അറസ്റ്റിലായവരിൽ 195 പേർ വിസിറ്റിങ് വിസയിൽ എത്തിയവരാണ്. 48 പേർക്ക് ആവശ്യമായ രേഖകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തുറന്ന് കിടക്കുന്ന കെട്ടിട സമുച്ചയങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇവര്‍ ഭിക്ഷ യാചിച്ചെന്ന് ദുബായ് പൊലീസ് വെളിപ്പെടുത്തി. പൊലീസ് പരിശോധന മറി കടക്കാന്‍ വേറിട്ട മാര്‍ഗങ്ങളാണ് ഇവര്‍ അവലംബിക്കാറുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നും പൊലീസ് വിശദമാക്കുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് നഗരസഭയിൽ യുഡിഎഫ് അംഗത്തെ വോട്ടെടുപ്പിൽ നിന്ന് പുറത്താക്കി; റിട്ടേണിങ് ഓഫീസറുടെ നടപടി വൈകിയെത്തിയെന്ന ബിജെപിയുടെ പരാതിക്ക് പിന്നാലെ
ഒരു വീട്ടിലെ വോട്ടര്‍മാര്‍ രണ്ട് ബൂത്തില്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പരാതി