റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പോലീസ് പിടിയിൽ

Web Desk |  
Published : Apr 17, 2018, 10:49 PM ISTUpdated : Jun 08, 2018, 05:42 PM IST
റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പോലീസ് പിടിയിൽ

Synopsis

റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പോലീസ് പിടിയിൽ

ആലപ്പുഴ: മാരകായുധങ്ങളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പതിമൂന്നിൽ ഉഷസിൽ വിജയന്‍റെ മകൻ നിർമൽ (23) , അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് വണ്ടാനം നടയപറമ്പ് ബാബുരാജിന്‍റെ മകൻ ബാലകൃഷ്ണൻ (24) എന്നിവരെയാണ് പുന്നപ്ര എസ്.ഐ.ആർ.ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വണ്ടാനം ശ്രീ ധർമശാസ്താ ക്ഷേത്രത്തിന് സമീപം റോഡിൽ ആയുധങ്ങളുമായി ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.  പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് യുവാക്കളെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് വടിവാള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ നിർമൽ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ