പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Web Desk |  
Published : May 18, 2018, 07:08 PM ISTUpdated : Jun 29, 2018, 04:19 PM IST
പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Synopsis

നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി പ്രതിയുടെ ഓട്ടോറിക്ഷയിലായിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളിലേക്ക് പോയിരുന്നത്

തിരുവല്ല: വള്ളംകുളത്ത് പത്തുവയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളംകുളം സ്വദേശി ഷാജിയാണ് പിടിയിലായത്. നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി  ഷാജിയുടെ ഓട്ടോറിക്ഷയിലായിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളിലേക്ക് പോയിരുന്നത്. ഇതിനിടയിലാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ സംഭവം സ്കൂളില്‍ അറിയിച്ചു. സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തിരുവല്ല സി.ഐ ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് രാവിലെ ഷാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി മോദിയെ വരവേറ്റ് തിരുവാതിരക്കളിയുമായി ഇസ്രയേലിലെ മലയാളി സമൂഹം; 'പ്രവാസികൾ കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനം'
ബിക്കിനി ധരിച്ച രണ്ട് യുവതികൾക്ക് നടുവിൽ കോക്ക്ടെയിൽ നുണഞ്ഞ് മഹാശാസ്ത്രജ്ഞൻ; എപ്സ്റ്റീൻ ഫയലിലെ ചിത്രങ്ങളിൽ കുടുംബത്തിന്റെ വിശദീകരണം