കുണ്ടറ പീഡനം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Web Desk |  
Published : Mar 20, 2017, 07:58 AM ISTUpdated : Oct 05, 2018, 02:32 AM IST
കുണ്ടറ പീഡനം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Synopsis

കൊല്ലം: നാട്ടുകാരുടെ പ്രതിഷേധത്തിനിടെ കൊല്ലം കുണ്ടറ പീഡനക്കേസിലെ പ്രതിയായ മുത്തച്ഛനെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. രോക്ഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കുട്ടിയുടെത് കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.

രാവിലെ 10 മണിയോടെയാണ് പ്രതിയായ മുത്തച്ഛനെ പെണ്‍കുട്ടി മരിച്ച വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. തുടര്‍ന്ന് ഇയാളുടെ സ്വന്തം വീട്ടില്‍ എത്തിച്ചും  തെളിവെടുത്തു. ഇതിനിടെ പ്രതിഷേധവുമായെത്തിയ നാട്ടുകാരില്‍ ചിലര്‍ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.  പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് വാദം തള്ളി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ പൊലീസ് മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നോമ്പിന് ഹോട്ടലില്‍ നിന്ന് ഭക്ഷണം നൽകി, പിന്നാലെ മുസ്ലീങ്ങള്‍ ആക്രമിച്ചു', വാട്‌സാപ്പില്‍ പ്രചരിപ്പിച്ചത് വ്യാജസന്ദേശം; പ്രതി അറസ്റ്റില്‍
‌‌പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ; നിർബന്ധിപ്പിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തിയെന്ന് സൂചന