കാണിക്കവഞ്ചികളിൽ നിന്നും പണം മോഷ്ടിക്കുന്നയാൾ പിടിയിൽ

Web Desk |  
Published : Jul 10, 2018, 02:21 AM ISTUpdated : Oct 02, 2018, 06:43 AM IST
കാണിക്കവഞ്ചികളിൽ നിന്നും പണം മോഷ്ടിക്കുന്നയാൾ പിടിയിൽ

Synopsis

പുതുശ്ശേരി ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, വൈക്കം ഗുരുദേവക്ഷേത്രം, മന്ദിരം പടിയിലെ ക്ഷേത്രം എന്നിവയുടെ കാണിക്ക വഞ്ചികളിൽ നിന്ന് പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു

പത്തനംതിട്ട: കാണിക്ക വഞ്ചികളിൽ നിന്ന് പണം  മോഷ്ടിച്ചയാളെ  റാന്നി പൊലീസ് അറസ്റ്റ്  ചെയ്തു. തിരുവനന്തപുരം പാലോട് കരിമാങ്കോട്  ലക്ഷം വീട് കോളനിയിലെ  മോഹനൻ ആണ്  പിടിയിലായത്.

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്കുപടിയിൽ  വാഹനപരിശോധനക്കിടയിലാണ്  മോഹനനെ റാന്നി പൊലീസ് പിടികൂടിയത്.പുതുശ്ശേരി  ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, വൈക്കം ഗുരുദേവക്ഷേത്രം, മന്ദിരം പടിയിലെ ക്ഷേത്രം എന്നിവയുടെ കാണിക്ക വഞ്ചികളിൽ നിന്ന് പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. 

സഞ്ചരിച്ച ബൈക്കിന്‍റെ രേഖകൾ പരിശോധിക്കുന്നതിനിടെ പ്രതി  ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിൻതുടർന്ന് പിടികൂടി. ബാഗിൽ നിന്നും  4000 രൂപയും വെട്ടുകത്തികളും കമ്പിയും കണ്ടെത്തി. നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് മോഹനനെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരുമകനായതുകൊണ്ടാണോ റിയാസ് പിഡബ്ല്യുഡി മന്ത്രിയായത്? ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദൻ
വിവാദങ്ങൾക്കിടെ നരേന്ദ്ര മോദി കൊച്ചിയിലെത്തി; പ്രതിഷേധ സാധ്യത, കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ