വനിത പോലീസ് ഒറ്റരാത്രിയില്‍ 'സെക്സിയായി'; ആ നഗരത്തില്‍ നടന്നത്

Web Desk |  
Published : Jul 10, 2018, 02:03 AM ISTUpdated : Oct 04, 2018, 02:59 PM IST
വനിത പോലീസ് ഒറ്റരാത്രിയില്‍ 'സെക്സിയായി'; ആ നഗരത്തില്‍ നടന്നത്

Synopsis

വനിത ട്രാഫിക്ക് പോലീസിന്‍റെ വേഷം ഒന്നുമാറ്റി, പിന്നെ സംഭവിച്ച കാര്യങ്ങളില്‍ കുഴങ്ങിയിരിക്കുകയാണ് ലെബനന്‍ ഭരണാധികാരി

ബെയ്‌റൂട്ട് : വനിത ട്രാഫിക്ക് പോലീസിന്‍റെ വേഷം ഒന്നുമാറ്റി, പിന്നെ സംഭവിച്ച കാര്യങ്ങളില്‍ കുഴങ്ങിയിരിക്കുകയാണ് ലെബനന്‍ ഭരണാധികാരി. ലെബനേനിലെ ബ്രൗമ്മാന നഗരത്തിലെ മേയര്‍ പിയറെ അച്ചക്കാറിന്‍റെ വകയായിരുന്നു വനിത ട്രാഫിക്ക് പോലീസ് യൂണിഫോം പരിഷ്‌കരിച്ചത്. 
പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീളമേറിയ പാന്റ്‌സ് യൂണിഫോമായിരിക്കെ വനിതാ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിന്റെ ഇറക്കം കുറച്ച വസ്ത്രമാണ് നിര്‍ദേശിച്ചത്.

ടൂറിസത്തിന്റെ പ്രചരണത്തിനാണ് ഇതെന്നാണ് പരിഷ്കരണ വാദികള്‍ പറയുന്നത്. കടുത്ത വേനലില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് വനിതാ പോലീസുകാര്‍ക്ക് ഷോര്‍ട്‌സ് നടപ്പിലാക്കിയതെന്നാണ് മേയറുടെ വാദം. യൂണിഫോം പരിഷ്‌ക്കരിച്ചതിലൂടെ പോലീസുകാരും ടൂറിസ്റ്റുകളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറയുന്നു. 

ലെബനനിലെ പുതിയ യൂണിഫോം സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. വനിതാ പോലീസുകാരുടെ ഒട്ടേറെ വീഡിയോകളാണ് യൂട്യൂബില്‍ വൈറലാകുന്നത്. ഇറക്കം കുറഞ്ഞ ഷോര്‍ട്‌സ് യൂണിഫോമാക്കിയതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇതൊന്നും വലിയ പ്രശ്‌നമാക്കേണ്ടെന്നും ഈ വനിതാ ഉദ്യോഗസ്ഥരെല്ലാം ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പുതിയ ഷോര്‍ട്‌സ് അത്ര ചെറുതല്ലെന്നുമാണ് ചിലരുടെ അഭിപ്രായം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്