ദീപ നിശാന്തിനെതിരെ വധഭീഷണി: ബിജെപിക്കാര്‍ക്കെതിരെ കേസ്

Web Desk |  
Published : May 06, 2018, 09:49 PM ISTUpdated : Jun 08, 2018, 05:48 PM IST
ദീപ നിശാന്തിനെതിരെ വധഭീഷണി: ബിജെപിക്കാര്‍ക്കെതിരെ കേസ്

Synopsis

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കില്‍ കമന്‍റ് ഇട്ട ബി.ജെ.പിക്കാര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കില്‍ കമന്‍റ് ഇട്ട ബി.ജെ.പിക്കാര്‍ക്കെതിരെ കേസെടുത്തു. ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.  ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ദീപക് ശങ്കരനാരായണണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ ഷെയര്‍ ചെയ്തിരുന്നു. 

ഇതോടെയാണ് ദീപയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണവും തുടങ്ങുന്നത്. രമേശ് കുമാര്‍ നായര്‍ എന്ന ബി.ജെ.പി അനുഭാവി ഫേസ്ബുക്കില്‍ ഇട്ടപോസ്റ്റിലാണ് ദീപയുടെ ചോര വേണമെന്ന രീതിയില്‍ കൊലവിളി നടത്തിയത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അയാള്‍ പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്തുണയുമായി ബിജു നായര്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നും അതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ് എന്ന് കമന്‍റ് ഇട്ടു.

ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ബിജെപി പ്രവര്‍ത്തകനാണ് ബിജു നായര്‍. നേരത്തെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ദീപാ നിശാന്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശാനാഥിന് 50 വോട്ടുകൾ, ഒരു വോട്ട് അസാധു; തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയർ ചുമതലയേറ്റു, 'വികസിത അനന്തപുരിക്കായി ഒരുമിച്ച് മുന്നേറാം'
ജപ്പാനെ നടുക്കി 'അജ്ഞാത ദ്രാവക' ആക്രമണവും കത്തിക്കുത്തും, 14 പേർക്ക് പരിക്ക്; അക്രമിയെ കീഴടക്കി പൊലീസ്, അന്വേഷണം തുടരുന്നു