ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തി; പരാതിയുമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

By Web DeskFirst Published Sep 1, 2017, 4:44 PM IST
Highlights

കൊച്ചി: കേരളാ ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്  ചീഫ് ജസ്റ്റീസിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാതി. ബന്ധുവിനെതിരായ കേസ് പിന്‍വലിക്കാത്തതിന് ഹൈക്കോടതി ജഡ്ജിയായ പി.ഡി രാജന്‍ ചേന്പറില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എന്നാരോപിച്ച് മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  പി. ശ്രീകുമാറാണ് രംഗത്തെത്തെിയത്. പരാതി കിട്ടിയതായി ഹൈക്കോടതി രജിസ്ട്രാറും സ്ഥിരീകരിച്ചു.

സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ചീഫ് ജസ്റ്റീസുമാര്‍ക്കാണ്  സി.ഐ. പി. ശ്രീകുമാറിന്റെ പരാതി. മാവേലിക്കര ജില്ലാ ആശുപ്രതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു കേസെടുത്തു.  തഴക്കര സ്വദേശി  ഭവിത് കുമാറും ഇയാളുടെ പിതാന് ശശിധരനുമായരുന്നു കേസിലെ രണ്ടും മൂന്നും പ്രതികള്‍.  പ്രതികളായ ഇരുവരേയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് പി ഡി രാജന്റെ ഓഫീസില്‍ നിന്നാണ് ആദ്യം വിളിയെത്തിയത്. 

ഇതിന് വളങ്ങാതെ വന്നതോടെ  ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായ സുമന്‍ ചക്രവര്‍ത്തി വിളിച്ചു. കേസ് രേഖകളുമായി ജസ്റ്റീസ് പിഡി രാജന്റെ ചേന്പറില്‍ നേരിട്ട് എത്തണമെന്നായിരുന്നു നിര്‍ദേശം. ഇതനസുരച്ച് കഴിഞ്ഞ നവംബര്‍ 30 സുമന്‍ ചക്രവര്‍ത്തിക്കൊപ്പം ഹൈക്കോടതിയിലെ ജഡ്ജിയുടെ ചേമ്പറില്‍ നേരിട്ട് ഹാജരായി. തുടര്‍ന്ന് തന്റെ ബന്ധുവായ ഭവിത് കുമാറിനെ പ്രതിചേര്‍ത്തത് എന്തിനെന്ന് ചോദിച്ച് ജഡ്ജി തന്നോട് ആക്രോശിച്ചുവെന്നും പരാതിയില്‍ പറയുന്നു. ജോലിയില്‍ നിന്ന് പുറത്താക്കിക്കുമെന്ന് ഭീഷണിപ്പെടുത്തി. 

ജഡ്ജി തന്നെ അസഭ്യം വിളിച്ചു. അടിക്കാന്‍ കൈയ്യോങ്ങി. ആരോടോ കൈക്കൂലി വാങ്ങിയിട്ടാണ് കേസില്‍ തന്റെ ബന്ധുവിനെ പ്രതിചേര്‍ത്തതെന്നും ആക്ഷേപിച്ചു. പരിചയമുളള ഗൂണ്ടകളുടെ സഹായത്തോടെ ജീവിതം പോലും അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഒടുവില്‍ താന്‍ അറിയിച്ചതിനസുരിച്ച് എറണാകുളം റേഞ്ച് ഐ ജി വന്ന് പറഞ്ഞിട്ടാണ്  തന്നെ ഹൈക്കോടതിയില്‍ നിന്ന് പോകാന്‍ അനുവദിച്ചതെന്നും പരാതിയിലുണ്ട്. ജഡ്ജിക്കെതിരായ സി ഐയുടെ പരാതി കിട്ടിയതായി ഹൈക്കോടതി രജിസ്ട്രാറും  സ്ഥീരികരിച്ചു. തുടര്‍ നടപടികള്‍ തീരുമാനിക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റീസാണ്. 

click me!