മോഷ്ടാക്കൾ പൊലീസുകാരനെ വെടിവെച്ച് കൊന്നു

Published : Aug 20, 2016, 12:16 PM ISTUpdated : Oct 05, 2018, 03:20 AM IST
മോഷ്ടാക്കൾ പൊലീസുകാരനെ വെടിവെച്ച് കൊന്നു

Synopsis

ന്യൂഡല്‍ഹി: ദില്ലിയിൽ മോഷ്ടാക്കൾ പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊന്നു..മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് കൊൺസ്റ്റബിൾ ആനന്ദ്സിംഗിനെ മോഷ്ടാക്കൾ വെടിവെച്ചത്. ദില്ലി ഭവാന ഇൻഡസ്ട്രിയൽ മേഖലയിലെ സെക്ടർ അഞ്ചിലാണ് സംഭവം. അക്രമികൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഒരു സത്രീയുടെ ബാഗ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ച മോഷ്ടാക്കളെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആനന്ദ്സിംഗ് തടയാൻ ശ്രമിച്ചു. പിടിക്കപ്പെടുമെന്നായപ്പോൾ മോഷ്ടാക്കൾ ആനന്ദ്സിംഗിന് നേരെ വെടിവയ്ക്കുകയായിരുന്നു..വെടിവച്ചതിന് ശേഷം അക്രമികൾ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആനന്ദ്സിംഗിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദില്ലിയിൽ കുറ്റകൃത്യങ്ങൾ ദിനംപ്രതി പെരുകി വരുന്നെന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് പൊലീസുകാരന് നേരെ തന്നെ ആക്രമണമുണ്ടായത്. രാത്രികാലങ്ങളിൽ ദില്ലിയിലെ തെരുവുകളിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണെന്നും ഇതിന് തടയിടണമെന്നും ദില്ലി പൊലീസ് കമ്മീഷണർ അലോക് കുമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനെതിരായ യുദ്ധം: സൈനിക ആക്രമണം അവസാനിച്ചെന്ന് അമേരിക്ക; ശ്രദ്ധ ഇനി ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി
18,100 കോടിയുടെ വമ്പൻ വായ്പാ പദ്ധതിക്ക് അംഗീകാരം; തളരുന്ന വ്യവസായങ്ങൾക്ക് കേന്ദ്രത്തിന്‍റെ രക്ഷാപാക്കേജ്, 5,000 കോടി രൂപ എയർലൈൻ മേഖലയ്ക്ക്