കാശ്മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി

Web Desk |  
Published : Jul 06, 2018, 11:07 AM ISTUpdated : Oct 02, 2018, 06:48 AM IST
കാശ്മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി

Synopsis

പൊലീസ് കോണ്‍സ്റ്റബിളിന്‍റെ മൃതദേഹം കണ്ടെത്തി വെള്ളിയാഴ്ച പുലര്‍ച്ചയാണ് മൃതദേഹം പ്രദേശവാസികള്‍ കണ്ടെത്തിയത്

ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികൾ തട്ടികൊണ്ടുപോയ പോലീസ് കോൺസ്റ്റബിളിന്‍റെ മൃതദേഹം കണ്ടെത്തി.  ജാവേദ് അഹമ്മദ് ദാവേ എന്നയാളാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ പരിവാനില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഈ വർഷം ഏപ്രിലിൽ കച്ച്ദൂര ഗ്രാമത്തില്‍വെച്ച്  പോലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകകരെ സേന വധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജാവേദിനെ ഭീകരർ തട്ടിക്കൊണ്ട് പോയത്.

മൃതദേഹത്തില്‍ വെടിയുണ്ടകളുടെ പാടുകൾ കണ്ടെത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കച്ടൂരയിലെ മെ‍‍ഡിക്കൽ  ഷോപ്പിലേക്ക് പോകും വഴിയാണ്  ജാവേദിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്. കച്ടൂരയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ; ടിവികെ യോ​ഗം പ്രമേയം പാസ്സാക്കി
കുട്ടികളെ വളർത്തുന്നതിൽ ചൈനയുടെ പുതിയ തിയറി; റിവേഴ്സ് പാരന്റിംഗിനെ കുറിച്ച് അറിഞ്ഞിരിക്കണം