
പമ്പ: പമ്പയിലും നിലക്കലിലും പരിശോധനകൾ മറികടന്ന് ബിജെപി നേതാക്കൾ എത്തിയ സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ ഊർജിതമാക്കാൻ പോലീസിന്‍റെ തീരുമാനം. ഇന്ന് കർണാടകയിൽ നിന്നുള്ള എംപിയും എംഎൽഎയും ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധിഷേധം മുന്നിൽകണ്ട് കനത്ത സുരക്ഷ ഇലവുങ്കൽ മുതൽ തുടരും.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സമിതി അംഗം എൻബി രാജഗോപാലിനെ നിലയ്ക്കലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് നല്‍കിയ നോട്ടീസ് ഒപ്പിട്ട് നല്‍കാത്തതിനാലാണ് രാജഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പമ്പയിലെത്തിയ രണ്ട് ബിജെപി പ്രവർത്തകരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജയൻ, രാജ്മോഹൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി കോട്ടയം ജില്ലാ കമ്മറ്റി അംഗം രാജഗോപാലിനൊപ്പം എത്തിയവരാണിവർ.
അതേസമയം, മണ്ഡലകാലം തുടങ്ങിയ ശേഷം ഇന്നലെയാണ് കെഎസ്ആര്‍ടിസി ഏറ്റവും കൂടുതൽ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ നടത്തിയത്. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് ഇന്നലെയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam