അട്ടപ്പാടിയിൽ ഏക്കറുകണക്കിന് കഞ്ചാവ്തോട്ടം; പൊലീസ് നശിപ്പിച്ചത് വിളഞ്ഞു പാകമായ ചെടികൾ

By Web TeamFirst Published Feb 5, 2019, 5:57 AM IST
Highlights

നാല് മാസങ്ങൾക്ക് മുമ്പാണ് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടങ്ങൾ പൊലീസും വനം വകുപ്പും ചേർന്ന് കണ്ടെത്തി നശിപ്പിച്ചത്. ഇതിലെ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാനായിട്ടില്ല

അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവുവേട്ട. അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം എക്സൈസും വനംവകുപ്പും ചേർന്നുള്ള പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചു.ഒരിടവേളയ്ക്ക് ശേഷം അട്ടപ്പാടിയിൽ കഞ്ചാവു തോട്ടങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. 

നാല് മാസങ്ങൾക്ക് മുമ്പാണ് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടങ്ങൾ പൊലീസും വനം വകുപ്പും ചേർന്ന് കണ്ടെത്തി നശിപ്പിച്ചത്. ഇതിലെ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്സൈസ് ഉദ്യോഗസ്ഥരെ പരിശോധനയിൽ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ കഞ്ചാവ് വേട്ട. 

മേലെ ഗലസി ഊരിന് എട്ട് കിലോമീറ്റർ അകലെ ഒരു വനത്തിലാണ് പുതിയ കഞ്ചാവ് തോട്ടം. 408 മൂപ്പെത്തിയ ചെടികൾ കണ്ടെത്തി നശിപ്പിച്ചു. രാവിലെ തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. തോട്ടം നടത്തിപ്പുകാരെ കുറിച്ച് കൃത്യമായ സൂചന കിട്ടിയതായി എക്സൈസ് സംഘം അറിയിച്ചു. അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ പാകമായ നീലചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. 

click me!