പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Web Desk |  
Published : Jun 16, 2018, 02:15 PM ISTUpdated : Oct 02, 2018, 06:36 AM IST
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Synopsis

പൊലീസിന് മർദ്ദനം അന്വേഷണം ക്രൈംബ്രാഞ്ചിന് എഡിജിപി ക്രൈം ബ്രാഞ്ച് നേരിട്ട് മേൽനോട്ടം വഹിക്കും

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഡിജിപി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. ഗവാസ്ക്കറിന് 50,000 ചിക്ത സക്കായി പൊലീസ് വെൽഫയർ ഫണ്ടിൽ നിന്നും നൽകുമെന്ന് ഡിജിപി അറിയിച്ചു. ഗവാസ്ക്കറിന്റെ പരാതിയും എഡിജിപിയുടെ മകളുടെ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറും. അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 

യൂണിറ്റ് മേധാവികളും അസോസിയേഷൻ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ഉൾപ്പെടുന്ന സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ഉടൻ വിളിക്കും. ദാസ്യപ്പണിയെ കുറിച്ച് പരാതിയുണ്ടെങ്കിൽ കൗൺസിലുകൾ നടപടിയെടുക്കണം. ചില ഉന്നത ഉദ്യോഗസ്ഥരോടൊപ്പം താൽപര്യമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരെ മടങ്ങാൻ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 

അന്വേഷണം ശരിയായ രീതിയിലായിരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായി പൊലീസ് അസോസിയേഷന്‍ പറഞ്ഞു.ഗവാസക്കറിന് നിയമസഹായവും സാമ്പത്തിക സഹായവും ഉറപ്പ് നല്‍കുമെന്നും പൊലീസ് അസോസിയേഷന്‍ വ്യക്തമാക്കി

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്