
ശ്രീനഗര്‍: ജമ്മുകാശ്മീരിൽ സമാധാനം കൊണ്ടുവരുന്നതിൽ കേന്ദ്രവും, സംസ്ഥാനസർക്കാരും പരാജയപ്പെട്ടെന്ന് ശിവസേന. ആഭ്യന്തരസുരക്ഷ എന്നത് ഒരു തമാശയായി മാറിയെന്ന് ശിവസേന മുഖപത്രം സാമ്‌ന പരിഹസിച്ചു. ജമ്മുകാശ്മീരിൽ സമാധാനംകൊണ്ടുവരാൻ ശക്തമായ നടപടിയാണ് ആവശ്യം.
ബിജെപി നേതൃത്വംനൽകുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടെന്നും സാമ്‌ന പറയുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സൈനികർക്കുനേരെ നടക്കുന്ന തുടർച്ചയായ അക്രമം, സുരക്ഷഉദ്യോഗസ്ഥരെ തദ്ദേശീയർ അക്രമിക്കുന്നത്, മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെ കൊലപാതകം എന്നിവ ചൂണ്ടിക്കാട്ടിയാണ് സേനയുടെ കുറ്റപ്പെടുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam