ജിഷ കൊലപാതക കേസ്; അ‍ഞ്ഞൂറോളം പേരുടെ വിരലടയാളം ശേഖരിച്ചിട്ടും പ്രതിയെക്കുറിച്ച് സൂചനയില്ല

Published : May 13, 2016, 04:15 PM ISTUpdated : Oct 04, 2018, 11:24 PM IST
ജിഷ കൊലപാതക കേസ്; അ‍ഞ്ഞൂറോളം പേരുടെ വിരലടയാളം ശേഖരിച്ചിട്ടും പ്രതിയെക്കുറിച്ച് സൂചനയില്ല

Synopsis

ജിഷ കൊലപാതക കേസിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പോലീസ് കൊലയാളി ഉപയോഗിച്ചതെന്ന് കരുതുന്ന ചെരുപ്പ് പ്രദർശിപ്പിച്ച് തെളിവ് തേടുന്നത്. ജിഷയുടെ വീടിന് സമീപമാണ് അന്വേഷണസംഘം ഈ ചെരുപ്പ് പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ രേഖാചിത്രത്തോട് സാമ്യമുണ്ടെന്ന് കണ്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അടിമാലിയിൽ നിന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ പ്രതികളല്ലെന്നാണ് കിട്ടിയ സൂചന. ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയ അയൽവാസിയെയും പോലീസ് വിട്ടയയച്ചു.

ബലാത്സംഗ കേസുകളിൽ ശിക്ഷകഴിഞ്ഞിറങ്ങിയ സമീപ ജില്ലകളിലെ കുറ്റവാളികളെക്കുറിച്ചും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. അതിനിടെ ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ വിരലടയാള പരിശോധന പുരോഗമിക്കുകയാണ്. ഇതിനകം 500 ഓളം പേരുടെ വിരലടയാളം ശേഖരിച്ചു. അന്വേഷണസംഘം കൊലപാതകം നടന്ന ജിഷയുടെ വീട്ടിലും പരിസരത്തും പരിശോധന നടത്തി വീണ്ടും തെളിവുകൾ ശേഖരിച്ചു. സമീപത്തെ കനാലുകളിലെയും പറന്പിലെ മണ്ണും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് പുതുജീവനേകിയ കേരളം, ദുർഗ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നു, മന്ത്രി കാണാനെത്തി
കണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം; രണ്ടു പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്