വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പണം വാഗ്ദാനം ചെയ്തെന്ന്; ആം ആദ്മി എംഎല്‍എക്കെതിരെ കേസ്

Published : Jul 03, 2016, 08:40 AM ISTUpdated : Oct 05, 2018, 12:10 AM IST
വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പണം വാഗ്ദാനം ചെയ്തെന്ന്; ആം ആദ്മി എംഎല്‍എക്കെതിരെ കേസ്

Synopsis

ഖുര്‍ആന്‍ പേജുകള്‍ കീറി പൊതു നിരത്തില്‍ ഉപേക്ഷിച്ച് കലാപമുണ്ടാക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്നായിരുന്നു പ്രതി വിജയ കുമാറിന്റെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്നാണ് ദില്ലി മെഹ്റോളി എംഎല്‍എ നരേഷ് യാദവിനെതിരെ സാംഗ്രൂര്‍ പോലീസ് കേസ്സെടുത്തത്.അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ഭരണംപിടിക്കാനുള്ള ശ്രമം ആം ആദ്മി പാര്‍ട്ടി ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടി എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

പഞ്ചാബില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തരായ ബിജെപി-അകാലി ദള്‍ സഖ്യത്തിന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതികളിലൊരാൾ 15 വയസ്സുകാരൻ
ഒന്നും രണ്ടുമല്ല, മൊത്തം 280 കി.മീ! ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും