ഐസ്‌ക്രീമിന്‍റെ പണം ചോദിച്ച കച്ചവടക്കാരനെ യുവാക്കള്‍ തല്ലികൊന്നു

Published : Jul 03, 2016, 07:58 AM ISTUpdated : Oct 04, 2018, 10:32 PM IST
ഐസ്‌ക്രീമിന്‍റെ പണം ചോദിച്ച കച്ചവടക്കാരനെ യുവാക്കള്‍ തല്ലികൊന്നു

Synopsis

ഖാസിയാബാദ് : ഐസ്‌ക്രീമിന്‍റെ പണം ചോദിച്ച കച്ചവടക്കാരനെ യുവാക്കള്‍ മര്‍ദിച്ചുകൊന്നു. ഖാസിയാബാദിലെ മഹാരാജാപൂരില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബിഹാറിലെ സഹാര്‍സ സ്വദേശി മുഹമ്മദ് ഇസ്ലാം (ആണ് കൊല്ലപ്പെട്ടത്.

പ്രദേശവാസികളായ ഒരുകൂട്ടം യുവാക്കള്‍ മുഹമ്മദ് ഇസ്ലാമിന്റെ കയ്യില്‍ നിന്നും സ്ഥിരമായി ഐസ്‌ക്രീം വാങ്ങിയിരുന്നു. എന്നാല്‍, ഇവര്‍ പണം നല്‍കിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഇയാള്‍ ഐസ്‌ക്രീമിന്‍റെ പണം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ പണം തരാമെന്ന് പറഞ്ഞ് കച്ചവടക്കാരനെ വിളിച്ചുവരുത്തിയ യുവാക്കള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. 

മര്‍ദനമേറ്റ് അവശനിലയിലായ മുഹമ്മദിനെ അക്രമികളില്‍ ഒരാളായ ഇമ്രാനും അയാളുടെ അച്ഛനും കൂടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് മരിച്ചുവെന്ന് തിരിച്ചറിഞ്ഞ അക്രമികള്‍ അയാളുടെ മൃതദേഹം തങ്ങളുടെ വീടിനു മുന്നില്‍ കൊണ്ടുവന്ന് ഇട്ടശേഷം ഓടി രക്ഷപെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ യുവാക്കളെ പിന്തുടർന്ന് നാലഞ്ച് പേർ, പിന്നാലെ ക്രൂരമർദ്ദനം; ഇസ്രായേലിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാക്രമണം
ടാപ്പിൽ വെള്ളം വന്നില്ലെങ്കിൽ ഒരു രൂപ വെള്ളക്കരം അടയ്ക്കേണ്ട, ഉറപ്പ് നൽകി മന്ത്രി; 'ചെല്ലാനത്തെ ജനങ്ങൾ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു'