സ്പോര്‍ട്സ് ബൈക്കില്‍ റോഡില്‍ അഭ്യാസം കാണിച്ച യുവാക്കളെ പൊലീസ് വെടിവച്ച് തുരത്തി>>> വീഡിയോ

Published : Feb 26, 2018, 06:56 PM ISTUpdated : Oct 04, 2018, 07:49 PM IST
സ്പോര്‍ട്സ് ബൈക്കില്‍ റോഡില്‍ അഭ്യാസം കാണിച്ച യുവാക്കളെ പൊലീസ് വെടിവച്ച് തുരത്തി>>> വീഡിയോ

Synopsis

ബോസ്റ്റണ്‍: റോഡില്‍ അനാവശ്യ അഭ്യാസം കാണിച്ച് മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്ത യുവാക്കളെ പൊലീസ് വെടിവച്ച് തുരത്തി. പൊലീസ് വെടിവയ്പില്‍ യുവാക്കളില്‍ ഒരാളുടെ കാലിന് വെടിയേറ്റിട്ടുണ്ട്. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് സ്പോര്‍ട്സ് ബൈക്കും മണലിലും ചെളിയിലും ഓടിക്കുന്ന ബൈക്കുകളും ഉപയോഗിച്ചാണ് യുവാക്കളുടെ സംഘം നടുറോഡില്‍ അഭ്യാസം തുടങ്ങിയത്. 

ആളുകള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ യുവാക്കളുടെ അശ്രദ്ധമായ രീതിയിലുള്ള അഭ്യാസം കൂടിയതോടെയാണ്  സായുധ സേന കളത്തിലിറങ്ങിയത്. ആദ്യം പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാക്കള്‍ അത് പരിഗണിക്കാതെ അഭ്യാസം തുടരുകയായിരുന്നു. പിന്നീടാണ് ഗത്യന്തമില്ലാതെ പൊലീസ് വെടിവയ്ച്ചത്. പൊലീസ് വെടിയുതിര്‍ത്തതോടെ യുവാക്കള്‍ ബൈക്കുപേക്ഷിച്ച് പല വഴി ചിതറിയോടി. ഇരുപത് ബൈക്കുകള്‍ പിടിച്ചെടുത്ത പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

 

 

മുഖം മറച്ച് ഹെല്‍മെറ്റ് പോലും ധരിക്കാതെയായിരുന്നു യുവാക്കളില്‍ പലരും ബൈക്ക് ഓടിച്ചിരുന്നത്. ബോസ്റ്റണിലെ എക്സ്പ്രസ് ഹൈവേയിലായിരുന്നു യുവാക്കളുടെ അഭ്യാസം. അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ വീഡിയോ എടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇവര്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സംഭവത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്