മഹാരാജാസ് കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു, ഒരാള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

Web Desk |  
Published : Jul 06, 2018, 08:58 AM ISTUpdated : Oct 02, 2018, 06:50 AM IST
മഹാരാജാസ് കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു, ഒരാള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

Synopsis

മഹാരാജാസ് കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു എട്ടു പ്രതികൾക്കായി വിമാനത്താവളങ്ങില്‍ ജാഗ്രതാ നിർദേശം

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകക്കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു. ഇവരിൽ ഒരാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എട്ടു പ്രതികൾക്കായി വിമാനത്താവളങ്ങില്‍ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. 

എസ് ഡി പി ഐ നേതാക്കളടക്കം 36 പേരുടെ കോൾ ഡേറ്റാ റിക്കാഡുകൾ പരിശോധിക്കുകയാണ് പൊലീസ്.15 അംഗ സംഘമാണ് സംഘർഷമുണ്ടാക്കി അഭിമന്യുവിനെ കൊലപ്പെടുത്തുകയും രണ്ടു പേരെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ മുഴുവൻ പ്രതികളേയുമാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ഇവരില്‍ ഭൂരിഭാഗവും കൊച്ചിയിലും പരിസരങ്ങളിലുമുള്ള എസ് ഡി പി ഐ പ്രവർത്തകരാണ്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. 

കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ സഹായിച്ചവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 15 പ്രതികളിൽ എട്ടു പേർക്കായിട്ടാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇവരുടെ ചിത്രങ്ങളും പാസ്പോർട് നമ്പരുമടക്കം പ്രതികൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങള്‍ക്ക്  ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. 

ഇതിനിടെ കരുതൽ തടങ്കലിലായ എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി അടക്കമുള്ളവരുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയെല്ലാം പൊലീസ് പരിശോധിക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പൊൻ എസ് ഡിപി ഐ കേന്ദ്രങ്ങളിൽ എന്ന് ആസൂത്രിത നീക്കമുണ്ടായി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്