ജസ്നയെ കുറിച്ച് ഇനിയും വിവരമില്ല; പുതിയ നീക്കവുമായി പൊലീസ്

Web Desk |  
Published : Jun 07, 2018, 02:23 PM ISTUpdated : Oct 02, 2018, 06:30 AM IST
ജസ്നയെ കുറിച്ച് ഇനിയും വിവരമില്ല; പുതിയ നീക്കവുമായി പൊലീസ്

Synopsis

125 പൊലീസുകാരും വനംവകുപ്പ് ജീവനക്കാരും ജസ്നയുടെ സുഹൃത്തുക്കളും കാട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു

എരുമേലി:ജസ്ന തിരോധാനത്തിൽ ഇരുട്ടിൽത്തപ്പി പൊലീസ്. എരുമേലി വനമേഖലയിലെ തെരച്ചിലിലും ഒരു സൂചനയും കിട്ടിയില്ല. വിവര ശേഖരണത്തിനായി പൊതുസ്ഥലത്ത് ചെറിയ പെട്ടികൾ സ്ഥാപിക്കാനാണ് പൊലീസിന്റെ തീരുമാനം. എരുമേലിയിൽ നിന്ന് കാണാതായ ജസ്നയ്ക്കായി വനത്തിലെ വിവിധ മേഖലകളിൽ നടത്തിയ തെരച്ചിൽ ഇന്നലെ വൈകുന്നേരം പൂർത്തിയായി.

പത്ത് സംഘങ്ങളായി തിരിഞ്ഞ് 125 പൊലീസുകാരും വനംവകുപ്പ് ജീവനക്കാരും ജസ്നയുടെ സുഹൃത്തുക്കളും ചേർന്ന് കാട്ടിൽ അരിച്ചുപെറുക്കിയിട്ടും ഒരു സൂചനയും കിട്ടിയില്ല. തുടർന്നാണ് വിവരശേഖരണത്തിനായി പെട്ടികൾ സ്ഥാപിക്കുന്നത്.ജസ്നയുടെ നാട്ടിലും കോളേജിലുമടക്കം തെരഞ്ഞെടുത്ത 10 സ്ഥലങ്ങളിലാണ് പെട്ടികള്‍ വയ്ക്കുക. ജസ്നയുടെ ഫോണില്‍ നിന്ന് അവസാനമായി അയച്ച സന്ദേശത്തെ ചുറ്റിപ്പറ്റിയും അന്വേഷണം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ
ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രൈൻ സൈനീക വിദഗ്ധർ ഗൾഫിലേക്ക്, ഗൾഫ് രാജ്യങ്ങളിൽ യുക്രൈൻ സേന എത്തും