റേഡിയോ ജോക്കിയുടെ കൊലപാതകം;വ്യക്തമായ ആസുത്രണത്തോടെയെന്ന് പൊലീസ്

By Web DeskFirst Published Mar 31, 2018, 5:30 PM IST
Highlights
  • പ്രതികൾ ഫോൺ ഉപയോഗിച്ചില്ല
  • വിവരങ്ങൾ കൈമാറിയത് വാട്ട്സ് ആപ്പ് ഉപയോഗിച്ച് 

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം വ്യക്തമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. ക്വട്ടേഷൻ നൽകിയ ആളും  കൊലയാളി സംഘവും ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയെന്നുമാണ് കണ്ടെത്തൽ. ക്വട്ടേഷൻ സംഞ്ചരിച്ച വാഹനത്തിൽ നിന്നും പൊലീസ് ശാസ്ത്രീയ തെളിവുകൾ  ശേഖരിച്ചു

കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട മൂന്നു പേരെ കുറിച്ച്  വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. കൊലപാതക സംഘം സഞ്ചരിച്ച കാറ്  വാടകയ്ക്കെടുത്ത വ്യക്തിയുമായി അടുപ്പമുള്ള  രണ്ടു പേരെ കുറിച്ചാണ് വ്യക്തമായ വിവരമുള്ളത്. എന്നാൽ കൊലപാതക സംഘത്തിൽ നാലു പേരുണ്ടെന്നാണ് ദൃക്സാക്ഷി മൊഴി. 

കൊലപാതത്തിന് മുമ്പ് വ്യക്തമായ ആസൂത്രണമാണ് നടന്നിരിക്കുന്നത്. സംഭവത്തിന മുമ്പും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവർ മറ്റുള്ളവരുമായി ഫോണിൽ സംസാരിച്ചിട്ടില്ല. ക്വട്ടേഷൻ നൽകിയ ആളുമായി വാട്സ് ആപ്പ് വഴി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് സംശയം. 

മാത്രമല്ല,  രാജേഷിൻറെ നീക്കങ്ങളും ഇവർ നിരീക്ഷിച്ചിരുന്നു. രാത്രിയിൽ രാജേഷ് സ്റ്റുഡിയോയിൽ തനിച്ചാകുമെന്ന നിഗമനത്തിലായിരുന്നു ആക്രണം. ക്വട്ടേഷന്റെ വിദേശ ബന്ധം സ്ഥിരീകരിക്കാൻ പ്രതികളെ പിടികൂടണം. മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. 

click me!