യുപിയില്‍ രോഗിയെ  കട്ടിലില്‍ കെട്ടിയിട്ടു

Web Desk |  
Published : Mar 31, 2018, 05:04 PM ISTUpdated : Jun 08, 2018, 05:52 PM IST
യുപിയില്‍ രോഗിയെ  കട്ടിലില്‍ കെട്ടിയിട്ടു

Synopsis

യുപിയില്‍ രോഗിയെ  കട്ടിലില്‍ കെട്ടിയിട്ടു

അലിഗഡ്: യുപിയില്‍ രോഗിയെ കട്ടിലില്‍ കെട്ടിയിട്ടു. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലാണ് സംഭവം.  ട്രയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ രണ്ട് രോഗികളെയാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ നഴ്സുമാര്‍ കെട്ടിയിട്ടത്. വേദനകൊണ്ട് പുളയുന്ന രോഗിയെ കെട്ടിയിട്ടിരിക്കുന്ന വാര്‍ത്ത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.

എമര്‍ജന്‍സി വാര്‍ഡിലുള്ള രോഗികളെ ശുശ്രൂഷിക്കാന്‍ അധികൃതര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. അതേസമയം ബെഡിന് സുരക്ഷയൊരുക്കുന്ന സൈഡ് ഗാര്‍ഡ് ഇല്ലാത്തതിനാലാണ് രോഗിയെ കെട്ടിയിട്ടതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ വാദം. നഴ്സുമാര്‍ക്ക് എല്ലാ സമയവും കൂട്ടിരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരമാണ് രോഗികളെ കെട്ടിയിട്ടതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാഹ് സെയ്ദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേമത്ത് പിക്കപ്പ് വാൻ തട്ടുകടയിലേക്ക് പാഞ്ഞുകയറി, വാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചു; ഒട്ടേറെപേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിലെന്ന് സംശയം
'ഞങ്ങളുടെ പോരാട്ടം തുടരുന്നു'; മുംബൈയിൽ ശരദ് പവാറുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു; രാഹുൽ ​ഗാന്ധിയും നേതാക്കളും മടങ്ങി