പാസ്പോർട്ട് വേരിഫിക്കേഷന് പ്രതിഫലമായി ആലിം​ഗനം ആവശ്യപ്പെട്ട പൊലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു

Web Desk |  
Published : Feb 03, 2022, 04:46 PM ISTUpdated : Mar 22, 2022, 07:24 PM IST
പാസ്പോർട്ട് വേരിഫിക്കേഷന് പ്രതിഫലമായി ആലിം​ഗനം ആവശ്യപ്പെട്ട പൊലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു

Synopsis

ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാധ്യമപ്രവര്‍ത്തകയായ ശ്വേത ഗോസ്വാമിയാണ് ട്വിറ്ററില്‍ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

ഗാസിയാബാദ്: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ വേളയിൽ മാധ്യമപ്രവർത്തകയോട് അപര്യാദയായി പെരുമാറുകയും ആലിം​ഗനം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ പൊലീസുദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. വേരിഫിക്കേഷൻ പൂർത്തിയാക്കണമെങ്കിൽ തന്നെ കെട്ടിപ്പിടിക്കണമെന്നായിരുന്നു ഉദ്യോ​ഗസ്ഥന്റെ ആവശ്യം. ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാധ്യമപ്രവര്‍ത്തകയായ ശ്വേത ഗോസ്വാമിയാണ് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. 

കുറിപ്പിൽ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും ടാഗ് ചെയ്തിരുന്നു. വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചതിനു പകരം തനിക്കെന്താണു നല്‍കുക എന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചതായി കുറിപ്പിൽ പറയുന്നു. പൊലീസിൽ നിന്നു പോലും സ്ത്രീ സുരക്ഷയല്ല എന്ന യാഥാർത്ഥ്യം ഭീതിപ്പെടുത്തുന്നുവെന്ന് ശ്വേത ആശങ്കപ്പെടുന്നു. ദേവേന്ദ്ര സിംഗ് എന്ന ഉദ്യോഗസ്ഥനാണ് പരാതി പ്രകാരം സസ്പെന്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 

കുറിപ്പുകള്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി, ഗാസിയാബാദ് പൊലീസ് ട്വിറ്റര്‍ വഴി തന്നെയാണ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ‘ദേവേന്ദ്രസിംഗിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.’ ഗാസിയാബാദ് പൊലീസിന്റെ കുറിപ്പില്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെടുന്നതോടൊപ്പം പരസ്യപ്രസ്താവന നടത്തിയത് പൊതുജനത്തെ ഈ വിഷയത്തില്‍ ജാഗരൂകരാക്കാന്‍ വേണ്ടിയാണെന്നും ശ്വേത പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായി എന്‍റെ നാട്ടുകാരൻ എന്ന് പറയാൻ ലജ്ജയുണ്ട്, ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ, ജനരോഷം ഇരമ്പും'; പുതുയുഗയാത്രയുടെ സമാപന വേദിയിൽ ആഞ്ഞടിച്ച് നേതാക്കൾ
വിവാഹ മോചന ഹർജിയിൽ ആദ്യ പ്രതികരണം, `നിങ്ങൾ വിഷമിക്കേണ്ട, അത് ഞാൻ നോക്കിക്കോളാം'; ടിവികെ വനിതാ ദിനാഘോഷത്തിൽ വിജയ്