വിദ്യാര്‍ത്ഥിനിയുടെ ചിത്രം ദുരുപയോഗം ചെയ്തു; പരാതിക്കാരെ അപമാനിച്ച് പൊലീസും

Published : Feb 08, 2018, 12:25 PM ISTUpdated : Oct 04, 2018, 11:22 PM IST
വിദ്യാര്‍ത്ഥിനിയുടെ ചിത്രം ദുരുപയോഗം ചെയ്തു; പരാതിക്കാരെ അപമാനിച്ച് പൊലീസും

Synopsis

പത്തനംതിട്ട:  യുവതിയെ കുറിച്ച് നവമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചെന്നും ആരോപണമുണ്ട്. പെരുനാട് എസ്ഐക്കെതിരെയാണ് ആക്ഷേപം.

പത്തനംതിട്ട സ്വദേശിയായ ബിരുദ വിദ്യാർത്ഥിനിയുടെ ചിത്രം, വിവാഹിതയായി എന്നുപറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. കോളെജിലെ ക്രിസ്മസ് ആഘോഷത്തിനിടെ എടുത്ത ഗ്രൂപ്പ് ഫോട്ടോ ദുരുപയോഗം ചെയ്യുന്നു എന്ന് കാട്ടി സൈബർ സെല്ലിനും പത്തനംതിട്ട എസ്പിക്കും രക്ഷിതാക്കൾ പരാതി നൽകി. ചിത്രം പ്രചരിപ്പിക്കുന്നയാളെ സൈബർ സെൽ കണ്ടെത്തിയെങ്കിലും കേസെടുക്കുന്നില്ലെന്നാണ് ആക്ഷേപം. 

അതിനിടെ, മൊഴിയെടുക്കാൻ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പെൺകുട്ടിയെയും അച്ഛനമ്മമാരെയും പൊലീസ് അപമാനിച്ചെന്നും പരാതിയുണ്ട്. പരാതിയുമായി വീണ്ടും പത്തനംതിട്ട എസ്പിയെ സമീപിച്ചപ്പോൾ, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം തുടങ്ങിയില്ലെന്നാണ് ആക്ഷേപം. 

കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു. അതേസമയം.പെൺകുട്ടിയുടെ രക്ഷിതാക്കളോട് പൊലീസ് മോശമായി പെരുമാറിയിട്ടില്ലും,അന്വേഷണം പുരോഗമിക്കുകയാണന്നും പൊലീസ് പറയുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ