
കൊല്‍ക്കത്ത: ഡ്യൂട്ടി സമയത്ത് യൂണിഫോമിൽ പോലീസ് സ്റ്റേഷനുള്ളിൽ നൃത്തം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പശ്ചിമബംഗാളിലെ ഹീരാപൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കൃഷ്ണ സാധൻ മൊണ്ഡാൽ എന്നയാളാണ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള സഹപ്രവർത്തകർക്കു മുന്പില് നിന്ന് നൃത്തംചെയ്തത്.
ചിത്തരഞ്ജൻ പോലീസ് സ്റ്റേഷനിലേക്കുള്ള തന്റെ സ്ഥലമാറ്റം നൃത്തം ചെയ്ത് ആഘോഷിക്കുകയായിരുന്നു അദ്ദേഹം. നൃത്തം ചെയ്യുന്പോൾ സമീപമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അസാൻസോൾ- ദുർഗാപൂർ പോലീസ് കമ്മീഷണർ ലക്ഷ്മി നാരായണ മീണ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam