കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല, തടഞ്ഞത് മറ്റൊരു കാര്‍; വിശദീകരണവുമായി പൊലീസ്

By Web TeamFirst Published Nov 22, 2018, 7:50 AM IST
Highlights

പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപമാണ് തടഞ്ഞത്. മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞുവെന്ന് നേരത്തേ റപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും മാപ്പ് പറഞ്ഞിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു. 

പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ വാഹനം പമ്പയില്‍ തടഞ്ഞതില്‍ വിശദീകരണവുമായി പൊലീസ്. മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് എസ് പി പറഞ്ഞു. വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ് പി ഹരി ശങ്കര്‍ വ്യക്തമാക്കി. വാഹനം തടഞ്ഞ സംഭവത്തില്‍ മന്ത്രി പൊലീസില്‍നിന്ന് വിശദീകരണം തേടി. വാഹന വ്യൂഹം തടഞ്ഞതോടെ മന്ത്രി തിരികെ വരികയായിരുന്നു.  പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപമാണ് തടഞ്ഞത്. മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞുവെന്ന് നേരത്തേ റപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും മാപ്പ് പറഞ്ഞിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു. 

കഴിഞ്ഞ ദിവസം നിലയ്ക്കലില്‍നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി കയര്‍ത്ത് സംസാരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയുണ്ടായി. ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ ചോദ്യത്തിനെതിരെ നിഷേധാത്മക നടപടിയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് അദ്ദേഹം ഇങ്ങനെ പെരുമാറുമോ എന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. 

click me!