ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: പറവൂര്‍ സിഐ അറസ്റ്റില്‍

Web Desk |  
Published : May 01, 2018, 05:11 PM ISTUpdated : Jun 08, 2018, 05:44 PM IST
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: പറവൂര്‍ സിഐ അറസ്റ്റില്‍

Synopsis

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു. 

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. ക്രിസ്പിന്‍ സാമിനെ കേസില്‍ അഞ്ചാം പ്രതിയാക്കി. ക്രിസ്പിനെതിരെ അന്യായ തടങ്കല്‍,വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ചുമത്തി. സിഐക്കെതിരെ നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. അതേസമയം, ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. 

എസ്ഐ ദീപക്കിനൊപ്പം സംശയത്തിന്‍റെ നിഴലിലായിരുന്നു സിഐ ക്രിസ്പിന്‍ സാമിനും. കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. 

അതേസമയം, കേസിൽ സിഐ ഉൾപ്പെടെയുളളവരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കണോ അതോ വകുപ്പുതല നടപടിയാണോ  നിലനിൽക്കുക എന്ന കാര്യത്തിലാണ്  ആശയക്കുഴപ്പം. ഇതിനിടെ മരിച്ച വാസുദേവന്‍റെ മകൻ വിനീഷിന്‍റെ പേരിൽ പൊലീസ് തന്നെ പ്രചരിപ്പിച്ച രണ്ടാമത്തെ മൊഴി വ്യാജമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ശ്രീജിത്തിനെ മർദിച്ചവർക്കെതിരെയെല്ലാം കൊലക്കുറ്റം ചുമത്താമെന്നായിരുന്നു നേരത്തേയുളള നിയമോപദേശം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെടിയുതിർക്കുന്ന അക്രമിയെ വെറും കൈയോടെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി, ഓസ്ട്രേലിയയുടെ ഹീറോയായി അഹമ്മദ് അൽ അഹമ്മദ്, പ്രശംസിച്ച് ലോകം
ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി