മുരുകന്റെ മരണം; ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നു

Published : Sep 14, 2017, 12:59 PM ISTUpdated : Oct 05, 2018, 02:41 AM IST
മുരുകന്റെ മരണം; ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നു

Synopsis

തിരുവനന്തപുരം: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ളവരെയാണ് ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം എസ്.യു.ടി റോയല്‍, കൊട്ടിയം കിംസ് ആശുപത്രികളിലെ ഡോക്ടര്‍മാരെയും ചോദ്യം ചെയ്യുന്നുണ്ട്. കൊല്ലം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അശോകന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം കൊല്ലം മെഡിസിറ്റി, മെ‍ഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റക്കെട്ടായി നിയമസഭ, 8 വർഷങ്ങൾക്ക് ശേഷം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന ബിൽ പാസാക്കി; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
'ഇടത് ലേബലിൽ മമ്മൂട്ടിക്കെതിരെ നടത്തുന്ന സൈബ‍ര്‍ പ്രചാരണം ഇടതുരാഷ്ട്രീയമല്ല', പഴയ തെറ്റിദ്ധാരണ കുത്തിപ്പൊക്കി മഹാനടനെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് പി ജയരാജൻ