പൊലീസ് സ്റ്റേഷനില്‍ അക്രമം; ഡിവൈഎഫ്ഐ നേതാവടക്കം 3 പേർക്കെതിരെ കേസ്

Web Desk |  
Published : Jun 19, 2018, 12:41 AM ISTUpdated : Jun 29, 2018, 04:05 PM IST
പൊലീസ് സ്റ്റേഷനില്‍ അക്രമം; ഡിവൈഎഫ്ഐ നേതാവടക്കം 3 പേർക്കെതിരെ കേസ്

Synopsis

ബാലരാമപുരം മാർക്കറ്റിലെ പണപ്പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് സ്റ്റേഷനിലെ സംഘർഷത്തിലേക്ക് എത്തിയത്.

തിരുവനന്തപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനുള്ളിൽ അക്രമം നടത്തിയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു. പരാതി നൽകാനെത്തിയവരെ സ്റ്റേഷനുള്ളിൽ വെച്ച് മർദ്ദിച്ചെന്നാണ് കേസ്.

ബാലരാമപുരം മാർക്കറ്റിലെ പണപ്പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് സ്റ്റേഷനിലെ സംഘർഷത്തിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ നേതാവ് ഷാജിക് അലിയുടെ നേതൃത്വത്തിലാണ് പരാതി നൽകാൻ സ്റ്റേഷനിലെത്തിയവരെ അടിച്ചത്. മാർക്കറ്റിൽ വെച്ച് ഷാജിക് അലിയും സംഘവും അടിച്ചെന്ന പരാതിയുമായെത്തിയ ഷാജുമോൻ, അൽ അമീൻ എന്നിവർക്കാണ് സ്റ്റേഷനിൽ പൊലീസിന്റെ സാന്നിധ്യത്തിലും അടിയേറ്റത്. ഷാജിക് അലിയെയെും സംഘത്തെയും പൊലീസ് ഒന്നും ചെയ്തില്ല. സ്റ്റേഷന് പുറത്തുവെച്ചും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ സ്ഥലത്തെത്തിയശേഷമാണ് ഇരുസംഘങ്ങളും പിരിഞ്ഞത്. സംഭവം വിവാദമായതോടെയാണ്  ഷാജിക് അലി, ഷാജഹാൻ, ഷക്കീർ എന്നിവർക്കെതിരെ കേസെടുത്തുത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന, അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ, പിന്തുണച്ച് ചൈനയും
ചന്ദ്രനിൽ പുത്തൻ ഗർത്തം കണ്ടെത്തി, 728 അടി വ്യാസവും 141 അടി ആഴവും; ചിത്രം പുറത്ത്