
മുംബൈ: ഇസ്ലാമിക മതപ്രഭാഷകൻ സാക്കീർ നായിക്ക് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് നായികിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച മുംബൈ പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാരിന് കൈമാറി.
സാക്കിർ നായിക് മതസ്പർധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ടിൽ പരാമർശം ഉള്ളതായാണ് വിവരം. മറ്റുമതങ്ങളെക്കുറിച്ച് മുൻവിധിയോടെ സാക്കിർ നായിക് പ്രസംഗം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. നായികിനെതിരായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് പറയുന്നു.
സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടിയെടുക്കാൻ മുംബൈ പൊലീസ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്. ബംഗ്ലാദേശിലെ ധാക്കയിൽ സ്ഫോടനം നടത്തിയ ഒരു ഭീകരന് പ്രചോദനമായത് സാക്കിർ നായികിന്റെ പ്രഭാഷണങ്ങളാണെന്നുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് നായിക് സംശയത്തിന്റെ നിഴലിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam