
തൃശൂർ വടക്കാഞ്ചേരിയിലാണ് പൊലീസും എം വി ഐയും തമ്മിൽ ശീതസമരവും കേസ്. സംഭവം ഇങ്ങനെയാണ് രണ്ട് ദിവസം മുൻപ് ഉത്രാളിക്കാവിൽ നൈറ്റ് പെട്രോളിംഗിനിടെ പൊലീസ് ജീപ്പിന് എംവിഐ പിഴയിട്ടതോടെയാണ് തർക്കം തുടങ്ങുന്നത്.
വടക്കാഞ്ചേരി പൊലീസ് ജീപ്പ് തടഞ്ഞ് നിർത്തി ജീപ്പ് നിയമം ലംഘിച്ചാണ് വണ്ടി ഓടിക്കുന്നതെന്ന് ആടിഒ എൻഫോഴ്സമെന്റ് വിഭാഗം എംവിഐ പി വി ബിജു അറിയിക്കുന്നു. പൊലീസ് ജീപ്പിനെ ചെയ്സ് ചെയ്ത് പിടിച്ച് കുറുകേ വാഹനം ഇട്ടാണ് എംവിഐ പിഴ ഈടാക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന എസ്ഐയെ അടുത്ത് വിളിച്ച് ജീപ്പിന് ഇൻഷ്വറൻസും പൊല്യൂഷനും ഇല്ലെന്നും രണ്ടായിരം രൂപ വീതം പിഴ നൽകണമെന്നും ആവശ്യപ്പെട്ടു. ആകെ 4000 രൂപയുടെ ചെല്ലാൻ നൽകി. അപ്പോൾ രേഖകളില്ലാത്തിനാൽ പൊലീസ് കുഴങ്ങി. നടപടി വലിയ വാർത്തായുമായി. നാണക്കേടായ ഈ സംഭവത്തിന് തൊട്ടടുത്ത ദിവസം രേഖകൾ നോക്കമ്പോഴാണ് പൊലീസ് 2027 മാർച്ച് ഏഴ് വരെ വണ്ടിക്ക് ഇൻഷ്വറൻസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നാലെ എംവിഐക്കെതിരെ പൊലീസ് രംഗത്തെത്തി. വണ്ടിക്ക് ഇൻഷ്വറൻസ് ഉണ്ടായിരുന്നുവെന്നും പൊല്യൂഷൻ സർട്ടിഫിക്കറ്റ് കാലാവധി മാത്രമാണ് കഴിഞ്ഞതെന്നും 250 രൂപയുടെ ഫൈൻ മാത്രമാണ് ഈടാക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയാണ് പൊലീസ് രംഗത്തെത്തിയത്. പരിവാഹൻ സൈറ്റിലെ വിവരങ്ങൾ മാത്രം നോക്കി രേഖകൾ നോക്കാതെ എം വി ഐയുടേത് തിടുക്കപ്പെട്ട നടപടിയെന്ന് പൊലീസ്. പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി വി ബിജുവിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസ് എടുത്തു. ഇത് കൊണ്ടും പൊലീസിന് കലിപ്പ് തീർന്നില്ല. എം വി ഐയുടെ സ്വകാര്യവാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കാണിച്ച് നോട്ടീസ് കൊടുത്തു. ഇതിൻറെ രേഖകൾ പൊലീസ് പുറത്ത് വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam