തീരദേശസേന പിടികൂടിയ 'തീവ്രവാദികളെ' സല്യൂട്ട് ചെയ്ത് പൊലീസ്

Published : Nov 23, 2017, 05:38 PM ISTUpdated : Oct 05, 2018, 01:27 AM IST
തീരദേശസേന പിടികൂടിയ 'തീവ്രവാദികളെ' സല്യൂട്ട് ചെയ്ത് പൊലീസ്

Synopsis

ആലപ്പുഴ: പല്ലന കടല്‍ത്തീരത്ത് അതിക്രമിച്ച് കയറിയ 10 'തീവ്രവാദികളെ' ആദ്യം കണ്ടത് മല്‍സ്യത്തൊഴിലാളികളാണ്. കോസ്റ്റല്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് 'തീവ്രവാദികളെ' അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പൊലീസ് തീവ്രവാദികളെ സല്യൂട്ട് ചെയ്തതോടെ വിവരമറിഞ്ഞെത്തിയ ആളുകള്‍ അമ്പരപ്പിലായി. 

തീരസുരക്ഷ ഉറപ്പ് വരുത്തുന്നതിനും തീരസംരക്ഷണ സേനയുടെ കഴിവ്, ജാഗ്രത, അടിയന്തിര ഘട്ടങ്ങളിലെ പ്രവര്‍ത്തനരീതി എന്നിവ പരിശോധിക്കാനെത്തിയ ഓഫീസര്‍മാരെയാണ് തീരദേശ സേന തീവ്രവാദികളെന്ന് കരുതി പിടികൂടിയത്. ആറുമാസം കൂടുമ്പോള്‍ നടത്തുന്ന സാഗര്‍ കവച് ഓപ്പറേഷന്റെ ഭാഗമായി ആയിരുന്നു പത്തംഗ സംഘം ആലപ്പുഴയുടെ തീരത്തെത്തിയത്. 

നാവിക സേനയിലെ മൂന്ന് ഓഫീസര്‍മാരും ഏഴ് കോസ്റ്റ് ഗാര്‍ഡുകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആലപ്പുഴയിലെ തീരദേശ സേനയുടെ സമയോചിതമായ ഇടപെടലിനെ സംഘം അഭിനന്ദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലായിടത്തും പകുതി സീറ്റുകൾ കൂടില്ല, ജനസംഖ്യ നിയന്ത്രിച്ചവർക്ക് തിരിച്ചടിയുണ്ടാകില്ല; മണ്ഡല പുനർ നിർണ്ണയത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്രം
വിവാഹ മോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ പിന്തുടർന്ന് വെടി വെച്ച് കൊന്നു, ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ