മലപ്പുറം സ്‌ഫോടനം: പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

Web Desk |  
Published : Nov 03, 2016, 08:16 AM ISTUpdated : Oct 04, 2018, 11:36 PM IST
മലപ്പുറം സ്‌ഫോടനം: പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

Synopsis

മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിലെ പ്രതിക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സംഭവത്തിലെ ഏക ദൃക്‌സാക്ഷി മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നുണ്ട്. ഇന്റലിജന്‍സ് എ ഡി ജി പി ആര്‍ ശ്രീലേഖ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചു.

സ്‌ഫോടനം നടന്നതിന് സമീപമുള്ള കോടതി കെട്ടിടത്തിന് പുറത്ത് സിസിടിവി ഉണ്ടായിരുന്നില്ലെങ്കിലും കലക്ട്രേററ്റ് കോംപൗണ്ടിലെ മറ്റേതെങ്കിലും സി സി ടി വി ദശ്യങ്ങളില്‍ പ്രതിയുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ബാഗുമായി സ്‌ഫോടനം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് നിന്ന ആളെ കുറിച്ചാണ് അന്വേഷണം. അടുത്തു നിര്‍ത്തിയ കാറിലുണ്ടായിരുന്ന ദൃക്സ്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം രേഖാചിത്രം തയ്യാറാക്കുന്നുണ്ട്.

ഇന്റലിജന്റ്‌സ് എ ഡി ജി പി ആര്‍ ശ്രീരേഖ ഇന്നു രാവിലെ സംഭവസ്ഥലത്ത് എത്തി കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തി
കേന്ദ്രത്തില്‍ നിന്നുള്ളതടക്കം വിവിധ അന്വേഷണ ഏജന്‍സികളുടെ പരിശോധനയും തുടരുകയാണ്. ചിറ്റൂരില്‍ നടന്ന സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന ആന്ധ്രാ പൊലീസിന്റെ സംഘവും ഇന്നു മലപ്പുറത്ത് എത്തിയേക്കും.

നാര്‍ക്കോട്ടിക്‌സ് ഡി വൈ എസ് പി പി ടി ബാലന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണവും പുരോഗമിക്കുകയാണ് സംഭവസ്ഥലത്തു നിന്നുകിട്ടിയ പെന്‍ഡ്രൈവും ലഘുലേഖയും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്