ഹിന്ദുയുവതിയെ വിവാഹം കഴിച്ച മുസ്ലിം യുവാവിനു പോലീസിന്‍റെ വക മുളക് സ്പ്രേ

Web desk |  
Published : Jun 13, 2018, 11:05 AM ISTUpdated : Jun 29, 2018, 04:09 PM IST
ഹിന്ദുയുവതിയെ വിവാഹം കഴിച്ച മുസ്ലിം യുവാവിനു പോലീസിന്‍റെ വക മുളക് സ്പ്രേ

Synopsis

ഫസലിനെ മാര്‍ച്ച്‌ 28 മുതല്‍ നാലു ദിവസം കസ്റ്റഡിയില്‍ വക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു

ഭാര്യയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫസില്‍ മൊഹമ്മദ്‌ കേരള ഹൈക്കോടതിയെ സമീപിച്ചത്. മുസ്ലിം മതാചാരപ്രകാരം താന്‍ വിവാഹം കഴിച്ച ഹിന്ദു പെണ്‍കുട്ടിയെ മാതാപിതാക്കള്‍ തടവില്‍ വച്ചിരിക്കുകയാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഫസില്‍ ആരോപിക്കുന്നു.

വിവാഹത്തിന്‍റെ പേരില്‍ ബെംഗലൂരു പോലീസില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ ഉണ്ടായി എന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് കോടതി പോലീസിന്‍റെ അഭിപ്രായം തേടി.  

ബെംഗലൂരുവിലെ ബന്നര്‍ഘട്ട റോഡില്‍ റെസ്റ്റോരന്‍റ് നടത്തുമ്പോഴാണ് 27 കാരനായ ഫസില്‍ ബസവന്‍പുര സ്വദേശിനിയായ പിങ്കിയുമായി അടുപ്പത്തില്‍ ആകുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഹിന്ദു ചൗധരി സമുദായത്തില്‍ പെട്ട പെണ്‍കുട്ടി മതം മാറുകയും അയഷ ഫാത്തിമ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മുസ്ലിം മതാചാരപ്രകാരം വിവാഹിതരായി. കര്‍ണാടക സര്‍ക്കാരില്‍ നിന്നും ലഭിച്ച മതം മാറിയതിന്‍റെയും വിവാഹത്തിന്‍റെയും സര്‍ട്ടിഫിക്കറ്റുകളും ഫസില്‍ കോടതിയില്‍ ഹാജരാക്കി. 

വിവാഹ ശേഷം കോഴിക്കോട് താമസം ആരംഭിച്ച ഇരുവരെയും കുറ്റ്യാടി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുന്നതിനു പകരം ബെംഗലൂരു പോലീസിന് കൈമാറുകയും ചെയ്തെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇവരുടെ പക്കല്‍ നിന്ന് കാലിയായ മുദ്രപത്രം ഒപ്പിട്ടു വാങ്ങിയ ശേഷം ബെംഗലൂരു പോലീസ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

ഫസലിനെ മാര്‍ച്ച്‌ 28 മുതല്‍ നാലു ദിവസം കസ്റ്റഡിയില്‍ വക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു  എന്നാണ് ആരോപണം. തല കീഴായി കെട്ടി തൂക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതു കൂടാതെ ദേഹം മുഴുവന്‍ മുളകരച്ചു പുരട്ടി എന്നും കണ്ണുകളില്‍ മുളക് പൊടി വിതറിയെന്നും ഹര്‍ജിയില്‍ പറയുന്നു. 

ഹര്‍ജി പരിഗണിച്ച കോടതി ബെംഗലൂരു പോലീസിനും പെണ്‍കുട്ടിയുടെ അച്ഛനും നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ യുവാക്കളെ പിന്തുടർന്ന് നാലഞ്ച് പേർ, പിന്നാലെ ക്രൂരമർദ്ദനം; ഇസ്രായേലിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാക്രമണം
ടാപ്പിൽ വെള്ളം വന്നില്ലെങ്കിൽ ഒരു രൂപ വെള്ളക്കരം അടയ്ക്കേണ്ട, ഉറപ്പ് നൽകി മന്ത്രി; 'ചെല്ലാനത്തെ ജനങ്ങൾ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു'