വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി എസ്ഐ മര്‍ദിച്ചെന്ന് ആരോപണം

Published : Jul 08, 2016, 06:12 PM ISTUpdated : Oct 05, 2018, 01:31 AM IST
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി എസ്ഐ മര്‍ദിച്ചെന്ന് ആരോപണം

Synopsis

വിളയങ്കോട് ചുമട്ടുതൊഴിലാളിയായ ജസ്റ്റിന്‍ അഗസ്റ്റിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തെക്കുറിച്ച് ജസ്റ്റിന്‍ അഗസ്റ്റിന്‍ പറയുന്നത് ഇങ്ങനെ... വിളയങ്കോട് ഭാഗത്ത് രാത്രി കൂട്ടുകാരനൊപ്പം വരികയായിരുന്ന തന്നെ പരിയാരം എസ്ഐ മനോജ് പൊലീസ് ജീപ്പ് മുന്നില്‍ നിര്‍ത്തി തടഞ്ഞു. ബൈക്കില്‍ നിന്ന് പിടിച്ചിറക്കി കവിളത്ത് തുടര്‍ച്ചയായി അടിച്ചു. പൊലീസ് ജീപ്പ് വരുന്നത് കണ്ടില്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം.

സ്റ്റേഷനിലെത്തിച്ച ശേഷവും മര്‍ദനം തുടര്‍ന്നു. ലാത്തി കൊണ്ടായിരുന്നു പീഡനമെന്നാണ് ജസ്റ്റിന്‍ പറയുന്നത്. വ്യക്തി വൈരാഗ്യമാണ് തന്നെ അകാരണമായി മര്‍ദിക്കാന്‍ കാരണമെന്നും ജസ്റ്റിന്‍ പറയുന്നു. പിലാത്തറയില്‍ ചുമട്ടുതൊഴിലാളിയാണ് ജസ്റ്റിന്‍. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ജസ്റ്റിനെ കസറ്റഡിയിലെടുത്തിരുന്നെന്നും എന്നാല്‍ മര്‍ദിച്ചെന്ന ആരോപണം തെറ്റാണെന്നും പരിയാരം എസ്.ഐ പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുത്ൽ നിയമസഭയിൽ; മദ്യനയത്തിലും സ്വകാര്യ പങ്കാളിത്തത്തിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത
ഹിജാബില്ലാതെ പാട്ട് പാടി, ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ