ദില്ലിയിലെ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

Published : Jul 03, 2016, 05:05 AM ISTUpdated : Oct 05, 2018, 03:50 AM IST
ദില്ലിയിലെ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

Synopsis

ഇന്നലെ വൈകുന്നേരം ഈസ്റ്റ് ദില്ലി ഡിസിപിയുമായി കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും അവര്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുമോയെന്ന് ആശങ്കയുണ്ടെന്നും മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും രക്ഷിതാക്കള്‍ ഡിസിപിയെ അറിയിച്ചു. ഒപ്പം സാക്ഷികളുടെ സുരക്ഷ സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സാക്ഷികളായ കുട്ടികളുടെ സുരക്ഷ പൊലീസ് ഉറപ്പാക്കുമെന്ന് ഡിസിപി അറിയിച്ചു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച ദില്ലിയിലെ മലയാളികള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പാലക്കാട് രഞ്ജിത്ത് കൊലക്കേസിലെ മുഖ്യപ്രതി; കേസെടുത്തു
ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരൻ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി