ബിഷപ്പിനെതിരായ പീഡനപരാതി: കർദിനാൾ ആലഞ്ചേരിയുടെ മൊഴി നാളെ രേഖപ്പെടുത്തും

Web Desk |  
Published : Jul 14, 2018, 02:01 PM ISTUpdated : Oct 04, 2018, 02:55 PM IST
ബിഷപ്പിനെതിരായ പീഡനപരാതി: കർദിനാൾ ആലഞ്ചേരിയുടെ മൊഴി നാളെ രേഖപ്പെടുത്തും

Synopsis

ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് തിരിക്കും

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയെക്കുറിച്ച് ക‍ർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയിൽ നിന്നും അന്വേഷണസംഘം നാളെ മൊഴിയെടുക്കും. പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് കർദ്ദിനാളിന് പരാതി നൽകിയിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴി സ്ഥിരീകരിക്കാനാണിത്. 

ബിഷപ്പ് മോശമായി പൊരുമാറുന്നുവെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞതായി കുറവലങ്ങാട് ഇടവക വികാരിയും പാലാ ബിഷപ്പും അന്വേഷണഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസിസമൂഹത്തിൽ നിന്നും പുറത്ത് പോയ കന്യാസ്ത്രീകളെ കണ്ട് മൊഴിയെടുക്കാനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്. 

ബുധനാഴ്ച കേരളത്തിലെ അന്വേഷണം പൂർത്തിയാക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് തിരിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?