അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നെന്ന ട്വീറ്റ്; ടി.ജി മോഹന്‍ദാസിനെതിരെ കേസെടുക്കും

Published : Aug 25, 2017, 10:40 PM ISTUpdated : Oct 04, 2018, 07:00 PM IST
അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നെന്ന ട്വീറ്റ്; ടി.ജി മോഹന്‍ദാസിനെതിരെ കേസെടുക്കും

Synopsis

ആലപ്പുഴ: പ്രശസ്തമായ അര്‍ത്തുങ്കല്‍ കൃസ്ത്യന്‍ ദേവാലയം ക്ഷേത്രമായിരുന്നെന്ന വാദമുയര്‍ത്തി ട്വീറ്റ് ചെയ്ത ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ ദാസിനെതിരെ കേസെടുക്കും. ഇത് സംബന്ധിച്ച് അര്‍ത്തുങ്കല്‍ പൊലീസിന് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. സി.ആര്‍.പി.സി. 153(എ) വകുപ്പ് പ്രകാരമാണ് കേസെടുക്കുക. പള്ളിക്ക് പൊലീസ് സംരക്ഷണം നല്‍കാനും ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയെന്നുമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. പള്ളിയുടെ അള്‍ത്താര, പണിക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടേയിരുന്നുവെന്നും പാതിരിമാര്‍ ജ്യോത്സ്യനെക്കണ്ട് അവിടെ നിന്നുള്ള ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ലക്ഷം ശമ്പളം വാങ്ങുന്ന സർക്കാർ ഡോക്ടർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മാസം 7 ലക്ഷം പോക്കറ്റിൽ; ഡോ. ശിവപ്രസാദിനെതിരെ വിജിലൻസ് കേസെടുത്തു
അടിമാലി ദുരന്തബാധിതർക്ക് ഓണത്തിന് മുന്നേ 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി, കയ്യിൽകിട്ടും വരെ സമരം തുടരുമെന്ന് ദുരന്തബാധിതർ